കോട്ടുമല: മുസ്ലിം യൂത്ത് ലീഗ് കോട്ടുമല യൂണിറ്റ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം കോട്ടുമല ലീഗ് ഓഫീസിൽ ചേർന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി വാർഡ് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വിവിധ പരിപാടികളുടെ വാർഷിക പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ വെച്ച് കൈമാറി.
വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് നാണത്ത്, ഊരകം പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എൻ. ജസീമിന് പ്രവർത്തന റിപ്പോർട്ട് ഔദ്യോഗികമായി കൈമാറി.
ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി റാഷിദ് നാണത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ മുനവ്വർ കളത്തിങ്ങൽ, മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡന്റ് ആസിഫ് എം.പി, പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ നിയാസ് പി.ടി, പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി നവാസ് എന്നിവർ സംസാരിച്ചു.
വാർഡ് യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികളായ ഷജാസ് എം.കെ, മഹ്‌റൂഫ് കെ, ഫർഹാൻ കെ, ഇല്യാസ് പി.ടി, ജാബിർ തോട്ടക്കോടൻ, ബഷീർ എം.പി, ഷുഹൈബ് നാണത്ത്, ശിഹാബ് ടി.സി എന്നിവരും വർക്കിംഗ് കമ്മിറ്റി അംഗങ്ങളും മറ്റ് പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.