ഊരകം എടരിയിൽ കരിമ്പിലി തോട് സംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു

വേങ്ങര: 2025-26 വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് എടരിയിൽ കരിമ്പിലി തോടിന്റെ സംരക്ഷണഭിത്തി നാടിന് സമർപ്പിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫ്രീന അഷറഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാണ്ടിക്കടവത്ത് അബൂ താഹിർ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. അബ്ദുസമദ്, വാർഡ് മെമ്പർ അസൈനാർ ഊരകം, മുൻ മെമ്പർ എം.ടി. അലവി, ജമാൽ കണ്ണാട്ടിൽ, ടി. മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ടി. മൂസ, കെ. ഉദയഭാനു, കെ.കെ. അസൈൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}