ഊരകം - മാലാപ്പറമ്പ് റോഡ് തകർന്ന അവസ്ഥയിൽ; പഞ്ചായത്ത് മെമ്പർക്ക് ഒമേഗ ക്ലബ്ബ് നിവേദനം നൽകി

ഊരകം: കരിമ്പിലി-ഒ.കെ.എം നഗർ-മാലാപ്പറമ്പ് റോഡിന്റെ തകർന്ന അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒമേഗ ഒ.കെ.എം നഗർ ക്ലബ്ബ് ഭാരവാഹികൾ ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർക്ക് നിവേദനം നൽകി.

നാളിതുവരെ കാണാത്ത വിധത്തിലാണ് ഈ പാത ഇപ്പോൾ തകർന്നു കിടക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചു പലതവണ പഞ്ചായത്ത് അധികാരികളെ ബന്ധപ്പെട്ടിട്ടും യാതൊരുവിധ താത്കാലിക നടപടികൾ പോലും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർക്കിടയിൽ ശക്തമായ പരാതിയണ്ട്.

അടിയന്തരമായി അധികാരികളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ക്ലബ്ബിന്റെ തീരുമാനം. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നതിനൊപ്പം, റോഡ് ഉപരോധിച്ചു കുത്തിയിരുന്ന് സമരം ചെയ്യാനാണ് ഒമേഗ മെമ്പർമാരുടെ തീരുമാനം.

നിവേദന സമർപ്പണ ചടങ്ങിൽ ഒമേഗ സെക്രട്ടറി റഷീദ് കെ.ടി, വൈസ് പ്രസിഡന്റ് അസീസ് പി.പി, എഫ്.എസ് മൊബൈൽസ് മാനേജർ സാലിം ടി, ഒമേഗ പ്രവാസി അംഗങ്ങളായ മുജീബ് പി.പി, ഹാബിൽ സി, നിയാസ് എം.ടി, ഷുഹൈബ് എം.കെ, ഉസ്മാൻ അസ്‌ലം എൻ.പി, റഫീഖ് എൻ.പി തുടങ്ങിയവർ സംബന്ധിച്ചു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}