'ചുവടുകൾ' എം.എസ്.എഫ്-ബാലകേരളം ഏകദിന ക്യാമ്പ്: ലോഗോ പ്രകാശനം നിർവഹിച്ചു

ഇരിങ്ങല്ലൂർ: ജൂലൈ 12-ന് സംഘടിപ്പിക്കുന്ന ഇരിങ്ങല്ലൂർ മേഖല എം.എസ്.എഫ്-ബാലകേരളം ഏകദിന ക്യാമ്പായ 'ചുവടുകൾ'-ന്റെ ലോഗോ പ്രകാശനം ലളിതമായ ചടങ്ങിൽ നിർവഹിച്ചു. സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സി.കെ. അഹമ്മദ്കുട്ടി മാസ്റ്റർ, വാർഡ് മെമ്പർ ജസീറ അനീസ് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം കർമ്മം നിർവഹിച്ചു.

ചടങ്ങിൽ എം.എസ്.എഫ്-ബാലകേരളം ഭാരവാഹികളായ അഭി സിനാൻ കെ., ആഷിക് കെ.കെ., ഷാനിദ് ഇ.കെ., ഹാസിൽ, നിഹിദ വി., ഹനീന വി., ഹിബ ഹനാൻ, ഫാത്തിമ ഹിബ തുടങ്ങിയവർ പങ്കെടുത്തു. മേഖലയിലെ വിദ്യാർത്ഥികൾക്കായി വിപുലമായ പരിപാടികളുമായാണ് 'ചുവടുകൾ' ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}