ഇരിങ്ങല്ലൂർ തോണിക്കടവ് റോഡ് നവീകരിച്ചു നാടിന് സമർപ്പിച്ചു

മലപ്പുറം: പറപ്പൂർ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ ജംഗ്ഷൻ - തോണിക്കടവ് റോഡിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രാദേശിക ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയുടെ ശ്രമഫലമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.

റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.വി. മുഹമ്മദലി സാഹിബ് നിർവഹിച്ചു. പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന ഇബ്രാഹിം, ബ്ലോക്ക് മെമ്പർ ഷംലത്ത് കവറൊടി, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ഒമ്പതാം വാർഡ് മെമ്പറുമായ എ.പി. ഷാഹിദ, വാർഡ് മെമ്പർമാരായ ജസീറ അനീസ്, വസന്ത പി., റജ്ന റഹൂഫ്, ഐക്കാടൻ വേലായുധൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സലീമ ടീച്ചർ, വി.എസ്. ബഷീർ മാസ്റ്റർ, ഷാഹുൽ ഹമീദ്, സെയ്ദുബിൻ, കുഞ്ഞാപ്പു കറുമണ്ണിൽ, മൊയ്തുട്ടി ഹാജി, സലാം കറുമണ്ണിൽ, സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, സിദ്ദീഖ് എം.പി., സൈതലവി എ.പി., അഷ്റഫ് പൂളക്കുണ്ടൻ, അബ്ദുറഹ്മാൻ പൂവത്തിങ്ങൽ, പറമ്പൻ അബ്ദുറഹ്മാൻകുട്ടി, റഹൂഫ് എ.വി., റഹൂഫ് എ.കെ., ഉമ്മർ എം.കെ., റാഷിദ് എ.കെ. തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് നാട്ടുകാർക്കായി മധുരപലഹാര വിതരണവും നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}