FZ സ്കൂൾ ഓഫ് ആർട്‌സ് മൂന്നാം വാർഷികം 'FZ ഉത്സവ് 2k26' വർണ്ണാഭമായി ആഘോഷിച്ചു

വേങ്ങര: ഫ്രണ്ട്‌സോണിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന FZ സ്കൂൾ ഓഫ് ആർട്‌സിന്റെ മൂന്നാമത് വാർഷികാഘോഷം 'FZ ഉത്സവ് 2k26' വിപുലമായ പരിപാടികളോടെ അരങ്ങേറി. ജൂലൈ 12 ഞായറാഴ്ച വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കലയുടെയും ആഘോഷത്തിന്റെയും വലിയ ഒത്തുചേരലായി മാറി.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മൻസൂർ കോയ തങ്ങൾ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അബൂതാഹിർ, പിടിഎൽ ക്രഷർ ചെറേക്കാട് പ്രതിനിധി റഫീഖ്, വാർഡ് മെമ്പർ ശ്രീജ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ആദരിച്ചു. സ്റ്റാർ സിംഗർ ഫെയിം ജയരഞ്ജിത, 'ഇത് ഐറ്റം വേറെ' ഫെയിം ടീം രാജാസ്, ഇൻസ്റ്റഗ്രാം വൈറൽ ഡാൻസ് ഗ്രൂപ്പ് SD സ്കോഡ്, സോഷ്യൽ മീഡിയ താരം പാത്തു ഷുക്കൂർ എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.

രാവിലെ 10 മണിക്ക് നടന്ന ചിത്രരചന മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഉച്ചയ്ക്ക് ശേഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. വൈകിട്ട് നടന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടന്ന 'FZ മെഗാ ഷോ'യിൽ അവതരിപ്പിക്കപ്പെട്ട ഡാൻസ്, പാട്ട്, കോമഡി സ്കിറ്റ് എന്നിവ കാണികൾക്ക് മികച്ച ദൃശ്യവിരുന്നാണ് സമ്മാനിച്ചത്.

FZ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിനു, സൻജുരാജ്, വിജീഷ്, ലിജേഷ്, ഷിനൂപ്, ജിജോഷ് കൃഷ്ണൻ, ഷിനു പി, സുമേഷ്, ലിജീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}