ഊരകം: പഞ്ചായത്തിലെ വൈറ്റ് ഗാർഡ് വളണ്ടിയർമാർക്ക് കരുത്തേകാൻ റെസ്ക്യൂ ഉപകരണങ്ങളുമായി ഗ്ലോബൽ കെഎംസിസി. ഊരകം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വളണ്ടിയർ സംഗമത്തിൽ വെച്ചാണ് ഉപകരണങ്ങൾ കൈമാറിയത്.
ചടങ്ങ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും വൈറ്റ് ഗാർഡ് സംസ്ഥാന കോഡിനേറ്ററുമായ ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് കെ.ടി. ഹംസ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് കെ.കെ. മൻസൂർ കോയ തങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പൂക്കുത്ത് മുഹമ്മദ്, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.കെ. മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
കെഎംസിസി നേതാക്കളായ സമീർ കെ.കെ., ഹംസ എം., അഹമ്മദ് കുട്ടി ഹാജി എ.പി., മുജീബ്, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എൻ. ജസീം, ട്രഷറർ മുനവ്വർ കളത്തിങ്ങൽ, ഭാരവാഹികളായ ഇല്യാസ് കെ.കെ., റാഷിദ് ടി., സാദിഖ് പുല്ലഞ്ചാൽ, അഫ്സൽ കെ.കെ., ശുഹൈബ് കെ., വൈറ്റ് ഗാർഡ് കോഡിനേറ്റർ എം. യാസീൻ ചാലിൽ കുണ്ട്, ക്യാപ്റ്റൻ നിയാസ് പി.ടി., വൈസ് ക്യാപ്റ്റൻ ഫാസിൽ ടി., മണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ ആസിഫ് എം.പി., അസ്‌ലം പി., പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹികളായ സൽമാൻ പി.കെ., ഷാനിദ് പി.കെ., മുനവ്വർ എ.പി. തുടങ്ങിയവർ സംബന്ധിച്ചു.