കക്കാട് കിണർ ഇടിഞ്ഞു താഴ്ന്നു; 10 കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി

കക്കാട്-ചെനക്കൽ ഡിവിഷൻ 11-ൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. അമ്പാടി ലത്തീഫിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന കിണറാണ് പൂർണമായും തകർന്നടിഞ്ഞത്.
അപകടത്തിൽ കിണറിന് മുകളിലുണ്ടായിരുന്ന മോട്ടോർ പുരയും സമീപത്തെ 10 കുടുംബങ്ങളുടെ കുടിവെള്ള ആവശ്യത്തിനായുള്ള മോട്ടറുകളും പൂർണ്ണമായി നഷ്ടപ്പെട്ടു. 

പ്രദേശത്തെ 10 കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സും ലത്തീഫിന്റെ കൃഷിയാവശ്യങ്ങൾക്കുള്ള പ്രധാന ജലസ്രോതസ്സുമായിരുന്നു ഈ കിണർ. പെട്ടെന്നുണ്ടായ തകർച്ച പ്രദേശവാസികൾക്കിടയിൽ ആശങ്ക പടർത്തിയിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}