ദൃശ്യപ്പൊലിമയിൽ ചേറൂരിന്റെ മീലാദ് റാലി; നബിദിന രാവിൽ അണിനിരന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ

വേങ്ങര: നബിദിനത്തോടനുബന്ധിച്ച് ചേറൂർ പി.പി.ടി.എം യതീംഖാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ മീലാദ് റാലി സംഘടിപ്പിച്ചു. യതീംഖാന വിദ്യാർത്ഥികളും ശിഹാബ് തങ്ങൾ അക്കാദമി വിദ്യാർത്ഥികളും റാലിയിൽ അണിനിരന്നു.

ചേറൂരിൽ നിന്ന് ആരംഭിച്ച റാലി ചണ്ണയിൽ കഴുകൻചിന, മിനി ബസാർ, നെടുംപ്പറമ്പ്, വി.കെ മാട്, കാശ്മീർ സെന്റർ, ബസാർ, കിളിനക്കോട്, അച്ചനമ്പലം എന്നീ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മുതുവിൽക്കുണ്ടിൽ സമാപിച്ചു.

പുളിക്കൽ മുഹമ്മദ്‌ കുട്ടി ഹാജി ചടങ്ങിൽ പതാക ഉയർത്തി. വർക്കിംഗ്‌ സെക്രട്ടറി ആവയിൽ സുലൈമാൻ ഹാജി, മാനേജർ എ.കെ സൈനുദ്ദീൻ, പ്രിൻസിപ്പൽ പി.എ ഹൈദ്രൂസ് ഫൈസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}