കൊളപ്പുറം നോർത്തിൽ സ്നേഹത്തിന്റെ ഓണക്കാഴ്ച; അമ്മമാർക്ക് ഓണപ്പുടവ നൽകി ആദരിച്ചു

അബ്ദുറഹിമാൻ നഗർ:
ഓണത്തോടനുബന്ധിച്ച് അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് 19-ാം വാർഡ് കൊളപ്പുറം നോർത്തിൽ ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും വാർഡിലെ അമ്മമാർക്കും ഓണപ്പുടവകൾ നൽകി ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരിയുടെ നേതൃത്വത്തിലാണ് വാർഡിലെ അങ്കണവാടി ടീച്ചർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ എന്നിവരടക്കം ഇരുപത്തഞ്ചോളം അമ്മമാർക്ക് ഓണപ്പുടവകൾ വിതരണം ചെയ്തത്.

കൊളപ്പുറം നോർത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മാട്ടറ, ഉബൈദ് വെട്ടിയാടൻ, അബൂബക്കർ കെ.കെ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഇസ്ഹാഖ് തെങ്ങിലാൻ, ബാബു മതാരി എന്നിവർ സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}