പ്രവാചക സ്നേഹത്തിന്റെ മാതൃക: വെന്നിയൂർ മഹല്ലിലെ 1200 വീടുകളിലേക്ക് മധുരപ്പൊതികൾ കൈമാറി വിദ്യാർത്ഥികൾ

തിരൂരങ്ങാടി: വെന്നിയൂർ മഹല്ലിലെ 1200 വീടുകളിലേക്ക് മധുരപ്പൊതികൾ നൽകി വെന്നിയൂർ നാസിറുൽ ഉലൂം മദ്റസയിലെ വിദ്യാർത്ഥികൾ സ്നേഹ സന്ദേശം കൈമാറി.
പ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാം മീലാദ് ആഘോഷത്തിന് ഐക്യദാർഢ്യമർപ്പിച്ചാണ് കുരുന്നുകളുടെ ഈ വേറിട്ട സ്നേഹസമ്മാനം.

“ഖൽബിലുണ്ട് എന്റെ നബി “എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന 
മീലാദ് ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. 

മൂന്ന് ദിവസങ്ങളായി നടക്കുന്ന പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥി സംഗമം, വനിത പഠന വേദി, പാചക മത്സരം, മൗലിദ്-ബുർദ ആലാപനം, കുട്ടികളുടെ കലാവിരുന്നുകൾ, സ്നേഹ റാലി, ഭക്ഷണ വിതരണം എന്നിവ സംഘടിപ്പിക്കുമെന്ന് മദ്റസ പ്രസിഡന്റ് പറമ്പിൽ റസാഖ് ഹാജി,സെക്രട്ടറി തെങ്ങിലകത്ത് മൂസ ഹാജി, ആഘോഷ കമ്മറ്റി ചെയർമാൻ എം പി കുഞ്ഞാലൻ വെന്നിയൂർ, കൺവീനർ കെ വി മുഹമ്മദ് ഹസ്സൻ സഖാഫി എന്നിവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}