വേങ്ങര സാദ് ഖുർആൻ അക്കാഡമിയിൽ മറ്റൊരു ചരിത്രനേട്ടം കൂടി; വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി 14-കാരി മിൻഹ

വേങ്ങര:
ഖുർആൻ മുഴുവനായും മനഃപാഠമാക്കി തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ 14-കാരി മിൻഹ ബിൻത്ത് മുസ്സമ്മിൽ മാതൃകയാകുന്നു. വേങ്ങര ചേറൂർ റോഡ് മനാറുൽഹുദാ അറബിക്കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാഡമി & റെസിഡെൻഷൽ സ്കൂളിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കുന്ന പത്താമത്തെ വിദ്യാർത്ഥിനിയാണ് മിൻഹ.

മൂന്നര വർഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഈ അതുല്യനേട്ടം മിൻഹ സ്വന്തമാക്കിയത്. ഊരകം മർകസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ മിൻഹ, തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ മുസ്സമ്മിൽ എം.എസ്., ആർ. നസീഹ ദമ്പതികളുടെ മകളാണ്.

അനുമോദന സദസ്സ് സംഘടിപ്പിച്ചു
മിൻഹയുടെ ഹിഫ്ള് പൂർത്തീകരണവും അനുമോദനവും മനാറുൽഹുദാ ക്യാമ്പസിൽ വെച്ച് പ്രൗഢമായ ചടങ്ങോടെ നടന്നു. ഖുർആൻ അക്കാഡമി ഡയറക്ടർ ബാദുഷ ബാഖവിയിൽ നിന്നും മിൻഹ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഡയറക്ടർ ബാദുഷ ബാഖവി അനുമോദന പ്രസംഗം നടത്തി.

ഉസ്താദ് നിസാമുദ്ദീൻ ഹസനി, മുസ്സമ്മിൽ തിരുവനന്തപുരം, അഡ്വ. മുജീബ് റഹ്മാൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാന അധ്യാപകൻ ഫവാസ് ഐനി സ്വാഗതവും ഇഹ്സാൻ ഇലാഹി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഉച്ചഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}