മലപ്പുറം: പ്രവാചകർ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനത്തിൻ്റെ ഭാഗമായി മഅദിൻ ഗ്രാൻഡ് മസ്ജിദിൽ മൗലിദ് പാരായണ സംഗമം നടത്തി.
പുലർച്ചെ 2.30 ന് ആരംഭിച്ച പരിപാടികൾക്ക് മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി. പരിപാടിക്കെത്തിച്ചേർന്ന വിശ്വാസികൾക്ക് അന്നദാനവും മീലാദ് സുറൂർ കിറ്റ് വിതരണവും നടത്തി.
മഅദിൻ അക്കാദമിക്ക് കീഴിൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഭക്ഷണ വിതരണം നടത്തി. എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ടർ പി പി മുജീബുറഹ്മാൻ താലൂക്ക് സിഎംഒ ഡോ. മുഹ്സിന ക്ക് കിറ്റുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
മഅദിൻ തഹ്ഫീളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പൽ ബഷീർ സഅദി വയനാട് അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് മലപ്പുറം സോൺ പ്രസിഡൻ്റ് സി കെ ഖാലിദ് സഖാഫി,
നഴ്‌സിങ് സൂപ്രണ്ട് സിന്ധു ജോസ്.ഹെഡ്നേഴ്സുമാരായ സൽമ, ഷൈനി,സായൂജ്
അക്ബർ പുല്ലാണിക്കോട്, സാന്ത്വനം പ്രവർത്തകരായ സൈഫുദ്ധീൻ പൈത്തിനിപ്പറമ്പ്, അമീർ ചെറുകുളമ്പ്, ശമീർ പാറടി , ശമീർ മങ്ങാട്ടുപ്പുലം, മുനീർ വെള്ളാട്ടുപ്പറമ്പ് എന്നിവർ സംബന്ധിച്ചു.