മാനവസ്നേഹത്തിന്റെയും ലോകസമാധാനത്തിന്റെയും നബിദിന സന്ദേശവും, സമഭാവനയുടെയും തുല്യതയുടെയും ഓണാഘോഷ സന്ദേശവും ഒന്നിച്ചുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
ആഗസ്റ്റ് 20 വ്യാഴാഴ്ച വേങ്ങര ടൗണിൽ നടന്ന ചടങ്ങ് പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്ക് ഉദ്ഘാടനം ചെയ്തു. പ്രവാസി ടി.എ. ബഷീർ, ഫാൽക്കൺ ഗഫൂർ, എൻ.കെ. സാദത്ത്, പി. ശ്രീകുമാർ, കെ.സി. രാജൻ, എം.ടി. കരീം, അലങ്കാർ മോഹൻ, കീരി സിറാജ്, കെ.ടി. നവാസ്, എം.ടി. മുഹമ്മദലി, കെ. മൂസ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വേങ്ങര ടൗണിൽ പൊതുജനങ്ങൾക്കായി പായസ വിതരണവും നടത്തി. വിവിധ തുറകളിലുള്ള നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.