വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു

വേങ്ങര: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിവിധയിനം മത്സരങ്ങളും സൗഹാർദ്ദ കലാപരിപാടികളും അരങ്ങേറി.

ആഘോഷ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്‌ലു നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഷറഫ് മനരിക്കൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ ഊരകം, സംസ്ഥാന ട്രഷറർ സിറാജ് വേങ്ങര, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സലാം കണ്ണൂർ, വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ മൈമൂന എൻ.ടി., മുഹമ്മദ് റാഫി നിലമ്പൂർ, മുഹമ്മദ് ബാവ എ.ആർ. നഗർ, റൈഹാനത്ത് ബീവി, ഷാഹിദാ ബീവി, അമീർ വടകര, ബേബി കോട്ടക്കൽ, റഷീദ വേങ്ങര, അക്ബർ കോഴിക്കോട്, ശശി കണ്ണമംഗലം, വാമനൻ മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിന് എം.വി. റഷീദ് സ്വാഗതവും റഷീദ കണ്ണമംഗലം നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}