കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി വാർഡ് മെമ്പർ; ഇരിങ്ങല്ലൂർ കുറ്റിത്തറയിൽ 'ബാലസഭ 2026' ശ്രദ്ധേയമായി

കുറ്റിത്തറ : സർഗാത്മക വിനോദങ്ങളിലൂടെ കുട്ടികളിൽ രാഷ്ട്രബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന 'ബാലസഭ 2026'-ന്റെ ഭാഗമായി ഇരിങ്ങല്ലൂർ കുറ്റിത്തറ യൂണിറ്റിൽ കുട്ടികളുടെ ബാലസഭ ചേർന്നു,ടി.അബ്ബാസ് മാസ്റ്ററുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ പറപ്പൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ജസീറ അനീസ് കുട്ടികളുമായി സംവദിച്ചു.

വാർഡിൽ നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് മെമ്പർ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. പ്രദേശത്തെ തെരുവുനായ ശല്യം പരിഹരിക്കുക,കുട്ടികൾക്കായി കളിസ്ഥലം അനുവദിച്ച് നൽകുക  തുടങ്ങിയ ആവശ്യങ്ങൾ ബാലസഭാംഗങ്ങൾ മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തി,പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിച്ചതിനും സാമൂഹിക പ്രതിബദ്ധത കാണിച്ചതിനും കുട്ടികളെ വാർഡ് മെമ്പർ അഭിനന്ദിച്ചു.

ചടങ്ങിൽ മലർവാടി ബാലസഭയുടെ ഉപഹാരം നൽകി ജസീറ അനീസിനെ കുട്ടികൾ ആദരിച്ചു,ടി.അബ്ബാസ് മാസ്റ്റർ,എം.കെ.അലവി,ജുഗ്നു,വാഹിദ്,ജുവൈരിയ എന്നിവർ പങ്കെടുത്തു,ടി.അബ്ബാസ് മാസ്റ്റർ സ്വാഗതവും എംകെ.അലവി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}