പരപ്പനങ്ങാടി മേൽപാലം ജംഗ്ഷനിൽ ഡ്രെയിനേജ് നിർമാണം ആരംഭിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ മേൽപാലം ജംഗ്ഷനിൽ വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ടും അപകടകരമായ റോഡ് എഡ്ജും സംബന്ധിച്ച്  മനുഷ്യാവകാശ പ്രവർത്തകനും മാപ്സ് ജില്ലാ സെക്രട്ടറിയുമായ അബ്ദുൽ റഹീം പൂക്കത്ത്, നിയാസ് അഞ്ചപ്പുര,അശ്റഫ് മനരിക്കൽ, പി പി സുബൈർ എന്നിവരുടെ നേതൃത്വത്തിൽ   നൽകിയ പരാതിയെ തുടർന്ന് ഡ്രെയിനേജ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു 
മേൽപാലം ജംഗ്ഷനിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് നേരത്തെ നടത്തിയ താൽക്കാലിക ഷെൽമറ്റ് അറ്റകുറ്റപ്പണി രണ്ട് ദിവസത്തിനുള്ളിൽ തന്നെ തകരാറിലായിരുന്നു. സ്ഥിരമായി വെള്ളം കെട്ടിനിൽക്കുന്നതാണ് അറ്റകുറ്റപ്പണികൾ നിലനിൽക്കാതിരിക്കാൻ പ്രധാന കാരണമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി, ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം ഒരുക്കി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു.
പരാതി പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. പി. ബിന്ദു,  ഓവർസിയർ അബി, റോഡരികിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം കാര്യക്ഷമമായി ഒഴുക്കിക്കളയുന്നതിനുള്ള ഡ്രെയിനേജ് നിർമാണ പ്രവർത്തനങ്ങൾക്ക് ഡ്രൈനേജ് ആവശ്യമാണെന്ന്  സ്ഥലപരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ലക്‌സോ ഹോട്ടൽ , ഗ്രീൻ ബേക്കറി , ബൈക്ക് കട എന്നിവയ്ക്ക് മുമ്പിലായാണ്
ഡ്രെയിനേജ് നിർമാണം പൂർത്തിയായാൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ലഭിക്കുന്നതിനൊപ്പം അപകടകരമായ റോഡ് എഡ്ജ് പുനർനിർമിച്ച് വാഹനയാത്രയും കാൽനടയാത്രയും കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള തുടർനടപടികളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരാതിക്കാരനായ അബ്ദുൽ റഹീം പൂക്കത്ത് അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}