തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പൊതുവിദ്യാഭ്യാസ വിഭാഗം സിപെറ്റിന് (CPET) കീഴിലുള്ള മഹ്ദിയ്യ പ്രോഗ്രാമില്‍ ആധുനിക അക്കാദമിക യുഗത്തിനനുയോജ്യമായ പുതിയ പാഠ്യപദ്ധതികള്‍ ഉള്‍പ്പെടുത്തി 'മഹ്ദിയ്യ നെക്സ്റ്റ് ജെന്‍' കോഴ്സുകള്‍ക്ക് തുടക്കമായി. ദാറുല്‍ഹുദായില്‍ നടന്ന ചടങ്ങില്‍ അലീഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റി മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. ശാഹുല്‍ ഹമീദ് കോഴ്സുകളുടെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.
എ.ഐ ആന്റ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ എക്സലന്സ് പ്രോഗ്രാം, ഫൗണ്ടേഷന്‍ ടീച്ചര്‍ ട്രെയിനിംഗ് ആന്റ് ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേഷന്‍ പ്രോഗ്രാം എന്നീ രണ്ട് പ്രൊഫഷണല്‍ കോഴ്‌സുകളാണ് 'നെക്സ്റ്റ് ജന്‍' പദ്ധതിയുടെ ഭാഗമായി പുതുതായി ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവിലെ മഹ്ദിയ്യാ പഠനത്തോടൊപ്പം തന്നെ വിദ്യാര്‍ഥിനികള്‍ ഈ പരിശീലന കോഴ്‌സുകളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
ചടങ്ങില്‍ ദാറുല്‍ഹുദാ രജിസ്ട്രാര്‍ ഡോ. റഫീഖ് ഹുദവി കരിമ്പനക്കല്‍ അധ്യക്ഷത വഹിച്ചു. കോഴ്‌സ് അഡൈ്വസര്‍ ഡോ. ഫാഹിദ് കെ.വി ഓറിയന്റേഷന്‍ നടത്തി. കോഴ്‌സ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് സലീം പി ആശംസ അര്‍പ്പിച്ചു സംസാരിച്ചു. സിപെറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഹാഷിം ഹുദവി കൂരിയാട് സ്വാഗതം പറഞ്ഞു.