കണ്ണമംഗലം കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 'ആരോഗ്യ കർക്കിടകം ഫെസ്റ്റ് 2026' സംഘടിപ്പിച്ചു

കണ്ണമംഗലം: കുടുംബശ്രീ കണ്ണമംഗലം മോഡൽ സി.ഡി.എസിന് കീഴിലുള്ള പടപ്പറമ്പ് പതിനേഴാം വാർഡ് എ.ഡി.എസിന്റെ നേതൃത്വത്തിൽ 'ആരോഗ്യ കർക്കിടകം ഫെസ്റ്റ് 2026' സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രീ. സൈദ് നെടുമ്പള്ളി നിർവ്വഹിച്ചു.

എ.ഡി.എസ് ചെയർപേഴ്സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് ചെയർപേഴ്സൺ ശ്രീമതി. പ്രസന്ന സ്വാഗതം ആശംസിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി. മുംതാസ് ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കർക്കിടക ഫെസ്റ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു. അഗ്രി സി.ആർ.പിയുടെ മേൽനോട്ടത്തിൽ നടന്ന പരിപാടിയിൽ എ.ഡി.എസിലെ വിവിധ അയൽക്കൂട്ട അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരിപാടിയുടെ അവസാനം ശ്രീമതി. സുനില എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}