എയർടെൽ തിരിച്ചടി നൽകുന്നുവോ? ജനപ്രിയ 299 രൂപ പ്ലാൻ ഉൾപ്പെടെ നാല് പ്ലാനുകൾ പിൻവലിച്ചു

ന്യൂഡല്‍ഹി: എയർടെല്‍ ഉപയോക്താക്കള്‍ റീചാർജ് ചെയ്യുന്നതിന് മുമ്പ്ഇക്കാര്യംഅറിഞ്ഞിരിക്കണം. പതിവായി ഉപയോഗിച്ചിരുന്ന നാല് പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെല്‍പിൻവലിച്ചത്.ഇതോടെ 299 രൂപ പ്ലാൻ ഉള്‍പ്പെടെയുള്ള ചില പ്ലാനുകളുടെഉപയോക്താക്കള്‍ക്ക് സമാന ആനുകൂല്യങ്ങള്‍ ലഭിക്കാൻ ഇനി കൂടുതല്‍ തുക നല്‍കേണ്ടിവരും.

രാജ്യവ്യാപകമായി 299, 579, 619, 649 രൂപ നിരക്കിലുള്ള നാല് പ്ലാനുകളാണ് പിൻവലിച്ചത്.

299 രൂപ പ്ലാനിന് പകരം ഇനി 349 രൂപ പ്ലാൻ

ഏറ്റവും ശ്രദ്ധേയമായ മാറ്റം 299 രൂപ പ്ലാനിലാണ്. 28 ദിവസത്തെ കാലാവധിയില്‍ പ്രതിദിനം 1.5 ജിബി ഡാറ്റ നല്‍കിയിരുന്ന 299 രൂപ പ്ലാൻ ഇനി ലഭ്യമല്ല.

പകരം ലഭിക്കുന്ന പ്രധാന ഓപ്ഷൻ 349 രൂപ പ്ലാനാണ്. ഇതില്‍ 28 ദിവസത്തേക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭിക്കും. എന്നാല്‍ പഴയ പ്ലാനെ അപേക്ഷിച്ച്‌ ഉപയോക്താക്കള്‍ക്ക് 50 അധികംനല്‍കേണ്ടിവരും.

കൂടുതല്‍ വിലയുള്ള പ്ലാനുകളിലേക്ക് മാറ്റം

മിഡ്-റേഞ്ച് വിഭാഗത്തിലെ ചില പ്ലാനുകളും എയർടെല്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെഉപയോക്താക്കള്‍ക്ക് ലഭ്യമായ വിലനിരക്കുകളുടെ എണ്ണം കുറഞ്ഞു.

199 രൂപ പ്ലാൻ ഇപ്പോഴും ലഭ്യമാണ്. 28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റയാണ് ഇതില്‍ ലഭിക്കുക. അടുത്ത ഓപ്ഷനായ 219 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് മൂന്ന് ജിബി ഡാറ്റ ലഭിക്കും.

എല്ലാ പ്ലാനുകള്‍ക്കും വിലവർധനയല്ല

എയർടെല്ലിന്റെ പുതിയ നീക്കം മുഴുവൻ പ്രീപെയ്ഡ്പ്ലാനുകളുടെയുംനിരക്ക്'വർധിപ്പിക്കുന്നതല്ല. തിരഞ്ഞെടുത്ത ചിലപ്ലാനുകള്‍മാത്രമാണ് പിൻവലിച്ചത്. ഇവയ്ക്ക് പകരം ലഭിക്കുന്ന പ്ലാനുകള്‍ക്ക് ഏകദേശം 5 മുതല്‍ 16 ശതമാനം വരെ അധിക ചെലവ് വരും.

ലക്ഷ്യം കൂടുതല്‍ വരുമാനം

ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം അഥവാ ARPU വർധിപ്പിക്കാനുള്ള എയർടെല്ലിന്റെ തന്ത്രത്തിന്റെഭാഗമായാണ് പുതിയ മാറ്റങ്ങള്‍ വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ ഡാറ്റയും സേവനങ്ങളും ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ ഉയർന്ന നിരക്കിലുള്ള പ്ലാനുകളിലേക്ക് മാറണമെന്നാണ് കമ്പനിയുടെ ലക്ഷ്യം.

അ തേസമയം, ഉപയോക്താക്കള്‍ക്ക് ഇനി കുറഞ്ഞ വിലയിലുള്ള കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കില്ല എന്നതാണ് പ്രധാന മാറ്റം. പ്രത്യേകിച്ച്‌ 299 പ്ലാൻ ഉപയോഗിച്ചിരുന്നവർക്ക് സമാനമായ ഡാറ്റ ലഭിക്കാൻ ഇനി കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}