അർജന്റീന ഫുട്ബോൾ വിവാദം: സർക്കാർ രേഖകളിൽ അവ്യക്തതയെന്ന് മന്ത്രി ഒ.ജെ ജെനീഷ്

തിരുവനന്തപുരം: അ​ർ​ജ​ന്റീ​ന​ൻ ഫു​ട്ബാ​ൾ ടീ​മി​നെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പല സർക്കാർ രേഖകളും ലഭ‍്യമല്ലെന്ന് സംസ്ഥാന കായികമന്ത്രി ഒ.ജെ ജെനീഷ്. സ്പോൺസർ പണം നൽകിയോ ഇല്ലയോ എന്നതല്ല വിഷയമെന്നും പലകാര്യങ്ങളിലും അവ്യക്തതയുണ്ടെന്നും നിലവിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും വാർത്തസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാനാണ് അന്നത്തെ സർക്കാർ ശ്രമിച്ചത് എന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം ആ​രോ​പ​ണ​ങ്ങ​ളി​ൽ മു​ൻ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന കൂ​ടു​ത​ൽ രേ​ഖ​ക​ളും തെ​ളി​വു​ക​ളും പു​റ​ത്ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​യും കാ​യി​ക​വ​കു​പ്പി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി മ​ന്ത്രി​യും സ്​​പോ​ൺ​സ​ർ​മാ​രും ചേ​ർ​ന്നാ​ണ്​ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. സ്പോ​ൺ​സ​ർ​ക്കാ​യി നേ​രി​ട്ട് വാ​ദി​ക്കു​ന്ന വി. ​അ​ബ്ദു​റ​ഹി​മാ​ന്‍റെ ഇ-​മെ​യി​ൽ സ​ന്ദേ​ശ​വും മ​ല​പ്പു​റ​ത്തെ കോ​ള​ജ്​ അ​ധ്യാ​പി​ക​ക്ക്​ മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക മെ​യി​ലു​ക​ളു​ടെ പ​ക​ർ​പ്പ്​ അ​യ​ച്ചെ​ന്ന വി​വ​ര​ങ്ങ​ളും പു​​റ​ത്തു​വ​ന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}