യു. സൈനുദ്ദീൻ മുസ്‌ലിയാരുടെ 37 വർഷത്തെ സേവനം: ഇരിങ്ങല്ലൂരിൽ നാടിന്റെ സ്നേഹാദരം ബുധനാഴ്ച

ഇരിങ്ങല്ലൂർ: മൂന്നര പതിറ്റാണ്ടിലേറെയായി മത-വിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് തലമുറകൾക്ക് അറിവിന്റെയും ആത്മീയതയുടെയും വെളിച്ചം പകർന്ന യു. സൈനുദ്ദീൻ മുസ്‌ലിയാർക്ക് നാടിന്റെ സ്നേഹാദരം. കുറ്റിത്തറ ഹയാത്തുൽ ഇസ്‌ലാം മദ്രസയിൽ 37 വർഷക്കാലം സ്വദർ മുഅല്ലിമായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ സമർപ്പിത ജീവിതത്തെയും നിസ്വാർത്ഥ സേവനത്തെയും ആദരിച്ചുകൊണ്ട് ആഗസ്റ്റ് 26 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് വിപുലമായ സ്നേഹാദര ചടങ്ങ് സംഘടിപ്പിക്കും.

നീണ്ട 37 വർഷക്കാലം മതപഠന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന യു. സൈനുദ്ദീൻ മുസ്‌ലിയാർ നിരവധി തലമുറകളിലെ വിദ്യാർത്ഥികൾക്ക് ഗുരുനാഥനും വഴികാട്ടിയുമായി. മതപഠനത്തോടൊപ്പം ധാർമിക മൂല്യങ്ങളും അച്ചടക്കവും സാമൂഹികബോധവും വിദ്യാർത്ഥികളിൽ വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. നാട്ടിലെ മത-സാമൂഹിക രംഗങ്ങളിലും അദ്ദേഹത്തിന്റെ സേവനവും സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

മഹല്ല് ഖാളി ഒ.കെ. കുഞ്ഞാപ്പു ഖാസിമിയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങ് SMA വേങ്ങര മേഖല പ്രസിഡൻ്റ് അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി ചടങ്ങ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ തങ്ങൾ മുഖ്യപ്രഭാഷണം നടത്തും.

ഉപഹാര സമർപ്പണത്തിന്റെ ഭാഗമായി സയ്യിദ് ഹുസൈൻ ശാതിരി തൊടേക്കാട്, കുഞ്ഞി മുഹമ്മദ് ഹിഷാമി, കുഞ്ഞി മുഹമ്മദ് സഖാഫി, വള്ളിൽ അബൂബക്കർ ഹാജി,ഖാദർ പങ്ങിണിക്കാട്, എം. മുഹമ്മദ് മാസ്റ്റർ, മുഹമ്മദ് ഹാജി എം.കെ, കെ.പി.എ. റഷീദ് ഹാജി , സുലൈമാൻ ജൗഹരി, ഹംസ അഹ്സനി, മുഹമ്മദ് അലി സഖാഫി കൂരിയാട്, എം.കെ. കുഞ്ഞിപ്പ, സൈദലവി പൂവത്തിങ്ങൽ, ഇ.കെ. സിദ്ദീഖ് ഹാജി, പി.കെ. ഉസ്മാൻ ഹാജി, അബ്ദുൽ ലത്തീഫ് ഇ.കെ., എം.കെ. അൻസാർ, മുഹമ്മദ് സ്വാലിഹ്, സക്കീർ ഹുസൈൻ, ശിഹാബുദ്ദീൻ സിദ്ദീഖി, ശരീഫ് സഖാഫി, ഉബൈദ് സഖാഫി  തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

37 വർഷം നീണ്ട സേവനകാലയളവിൽ ഒരു അധ്യാപകനെന്നതിലുപരി നിരവധി തലമുറകളുടെ ജീവിതത്തിൽ ആത്മീയവും ധാർമികവുമായ സ്വാധീനം ചെലുത്തിയ ഗുരുനാഥനാണ് യു. സൈനുദ്ദീൻ മുസ്‌ലിയാർ. കാലവും തലമുറകളും മാറിയപ്പോഴും അറിവിന്റെ വെളിച്ചവുമായി വിദ്യാർത്ഥികൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ സേവനം കുറ്റിത്തറയുടെയും പരിസര പ്രദേശങ്ങളുടെയും മതവിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമാണ്.

നാടിന്റെ മതവിദ്യാഭ്യാസ മുന്നേറ്റത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ പരിഗണിച്ചാണ് 37 വർഷത്തെ നിസ്വാർത്ഥ സേവനത്തിന് നാടിന്റെ സ്നേഹാദരം അർപ്പിക്കുന്നത്. പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിവിധ സംഘടനാ പ്രതിനിധികൾ, മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

ഒരു ഗുരുനാഥന്റെ 37 വർഷത്തെ സമർപ്പിത സേവനയാത്രയ്ക്ക് നന്ദിയും ആദരവും അർപ്പിക്കുന്ന സ്നേഹസംഗമമായി ബുധനാഴ്ചത്തെ ചടങ്ങ് മാറും. മുഴുവൻ പൂർവ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നാട്ടുകാരെയും അഭ്യുദയകാംക്ഷികളെയും ചടങ്ങിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}