പന്താരങ്ങാടി–പാറപ്പുറം റോഡ് ചെളിക്കുളമായിപൈപ്പ് ലൈൻ പ്രവൃത്തിക്കു പിന്നാലെ ദുരിതത്തിലായി ജനങ്ങൾ

തിരൂരങ്ങാടി: പൈപ്പ് ലൈൻ പ്രവൃത്തിക്കായി റോഡ് കുഴിച്ചതിനെ തുടർന്ന് പന്താരങ്ങാടി–പാറപ്പുറം റോഡ് ചെളിക്കുളമായി. ഇന്നലെ രാത്രിയിലാണ് റോഡ് പൈപ്പ് ലൈൻ പ്രവൃത്തിക്കായി കുഴിച്ചതെന്നാണ് വിവരം.
റോഡിൽ വലിയ തോതിൽ ചെളിയും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. റോഡിന്റെ നിലവിലെ ദുരവസ്ഥ നാട്ടുകാർക്കും യാത്രക്കാർക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
പൈപ്പ് ലൈൻ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും, പ്രവൃത്തി പൂർത്തിയായ ഉടൻ റോഡ് മുൻകാല സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത്, അഷറഫ് മനരിക്കൽ, പി.പി. സുബൈർ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി നഗരസഭയ്ക്ക് പരാതി നൽകി.
ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
ഫോട്ടോ: ചെളിക്കുളമായ പന്താരങ്ങാടി–പാറപ്പുറം റോഡ്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}