കോട്ടക്കൽ: കേരളത്തിലെ ഉർദു ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന സയ്യിദ് മുഹമ്മദ് സർവർ സാഹിബിൻ്റെ സ്മരണാർത്ഥം കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച എസ്.എം.സർവർ മെഗാ ക്വിസ് മത്സരത്തിൻ്റെ മലപ്പുറം വെസ്റ്റ് സോൺ മത്സരം സമാപിച്ചു. കോട്ടക്കൽ ഗവൺമെൻ്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി നഗരസഭ കൗൺസിലർ സനില പ്രവീൺ ഉദ്ഘാടനം ചെയ്തു. കെ.യു.ടി.എ റവന്യൂ ജില്ല പ്രസിഡണ്ട് പി.പി.മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. എം.ഹുസൈൻ,എൻ. മുഹമ്മദ് ബശീർ, അബ്ദുൽ ജലീൽ.പി. ജുനൈസ എന്നിവർ സംസാരിച്ചു. യു.പി.വിഭാഗത്തിൽ നേഹ നഫീസ്.വി.ടി, ഹംന ഫാത്തിമ.എം (ഇതുവരും എ.എം.യു.പി.എസ് പുറമണ്ണൂർ) ആയിശ പർവീൻ(ജി.എഫ്.യു.പി.എസ് പാലപ്പെട്ടി എന്നിവരും
ഹൈസ്കൂൾ വിഭാഗത്തിൽ മുഹമ്മദ് ഹിശാം(പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ , മിൻഹ ഫാത്തിമ.കെ.ടി( ജി.എച്ച്.എസ്.എസ് ഇരിമ്പിളിയം) അഹ്‌മദ് ഷയാൻ(എം.ഐ.എച്ച്.എസ്.എസ് പൊന്നാനി )
എന്നിവരും ഹയർ സെക്കൻഡറി വിഭാഗത്തിൽ റാനിയ.ഇ, സഹ്റ.വി.പി(ഇരുവരും പി.കെ.എം.എച്ച്.എസ്.എസ് എടരിക്കോട്) ഹിബ ഷെറിൻ.പി.കെ (ജി.ആർ.എച്ച്.എസ്.എസ് കോട്ടക്കൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജേതാക്കൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.