സൗദിയിൽ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരണപ്പെട്ടു

തിരൂരങ്ങാടി: മൂന്നിയൂർ സ്വദേശി സഊദിയിൽ വാഹനാപകടത്തിൽ മരിച്ചു. മൂന്നിയൂർ ചിനക്കലിലെ പരേതനായ ഏറണിക്കൽ അലവിഹാജിയുടെ മകൻ നൗഫൽ (42) ആണ് മരിച്ചത്.

റെഡിമെയ്ഡ് ഷോപ്പിലെ ജീവനക്കാരനായിരുന്നു. ജിസാനിലെ ദർബിൽ ഉണ്ടായ വാഹന അപകടത്തിലാണ് മരിച്ചത്. ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുമ്പോൾ വണ്ടി ഇടിക്കുകയായിരുന്നു.ജീവ ഐ.സി.എഫ് പ്രവർത്തകനായിരുന്നു.

മാതാവ്: കദീസകുട്ടി
ഭാര്യ: നുസൈബ
മക്കൾ: നബീഹ് , ലുബാന
സഹോദരങ്ങൾ: മുസ്തഫ , ലത്തീഫ് , ജംഷീദ്, ഫാത്തിമാബി , അസ്മാബി, മറിയാമു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}