മഞ്ചേരി: കേരളത്തിലെ ഉർദു ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന സയ്യിദ് മുഹമ്മദ് സർവർ സാഹിബിന്റെ സ്മരണാർഥം കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച എസ്. എം. സർവർ മെഗാ ക്വിസിൻ്റെ മലപ്പുറം ഈസ്റ്റ് സോൺ മത്സരം സമാപിച്ചു.
തുറക്കൽ എച്ച്.എം.എസ്. എ.യു.പി സ്കൂളിൽ വെച്ച് നടന്ന പരിപാടി കെ.യു.ടി.എ സംസ്ഥാന പ്രസിഡന്റ് ടി.എ.റഷീദ് പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.യു.ടി.എ സ്റ്റേറ്റ് കോഡിനേറ്റർ സാജിദ് മൊക്കൻ അധ്യക്ഷത വഹിച്ചു. കെ.യു.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ മുഖ്യപ്രഭാഷണം നടത്തി.
കെ യു ടി എസംസ്ഥാന ഭാരവാഹികളായ ടി.എച്ച് കരീം, സത്താർ അരയങ്കോട്,ജില്ലാ ഭാരവാഹികളായ സുലൈമാൻ കെ.വി, മുഹമ്മദ് റഫീഖ് സി.പി, എം.കെ.അബ്ദു നൂർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.കെ.യു.ടി.എ ജില്ലാജനറൽ സെക്രട്ടറി ബുജൈർ വെട്ടുപാറ സ്വാഗതവും വൈസ് പ്രസിഡണ്ട് നൗഷാദ് റഹ്മാനി നന്ദിയും പറഞ്ഞു.
വിവിധ വിഭാഗങ്ങളിൽ നടന്ന ക്വിസ് മത്സര വിജയികൾ:
യു.പി വിഭാഗം:
ഒന്നാം സ്ഥാനം: സബീല നസ്രിൻ (എ എം യു പി എസ് പൂവത്താണി)
രണ്ടാം സ്ഥാനം: ഫാത്തിമ ഫിദ (ജി യു പി എസ് ആനക്കയം)
മൂന്നാം സ്ഥാനം: അർഹാം ആദിൽ (ജി എച്ച് എസ് എസ് കുന്നക്കാവ്)
എച്ച്.എസ് വിഭാഗം:
ഒന്നാം സ്ഥാനം: ഫാത്തിമ അമൽ കെ.ടി (ജി എച്ച് എസ് എസ് പന്നിപ്പാറ)
രണ്ടാം സ്ഥാനം: ആയിഷ ഇ.കെ (ജിവിഎച്ച്എസ്എസ് പെരിന്തൽമണ്ണ)
മൂന്നാം സ്ഥാനം: നൈല നസ്‌ലിൻ കെ.കെ (എം എം ഇ ടി എച്ച് എസ് എസ് മേൽമുറി)
എച്ച്.എസ്.എസ് വിഭാഗം:
ഒന്നാം സ്ഥാനം: ഫാത്തിമ ദിൽന കെ.എം (ജി ജി എച്ച് എസ് എസ് മഞ്ചേരി)
രണ്ടാം സ്ഥാനം: ഫാത്തിമ നജ കെ (ജി എച്ച് എസ് എസ് പൂക്കോട്ടൂർ)
മൂന്നാം സ്ഥാനം: ഷഹ്മ (പി എച്ച് എസ് എസ് പന്തല്ലൂർ)