തിരൂരങ്ങാടി: ചെമ്മാട് പെട്രോൾ പമ്പിന് സമീപം റോഡിലെ കുഴിയും വെള്ളക്കെട്ടും സംബന്ധിച്ച് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പൊതുമരാമത്ത് വകുപ്പിന് നൽകിയ പരാതിയെ തുടർന്ന് കുഴി ഷെൽമറ്റ് ഉപയോഗിച്ച് താൽക്കാലികമായി അടച്ചു.
വെള്ളം കെട്ടിക്കിടന്നിരുന്ന കുഴി അടച്ചത് ഇരുചക്ര വാഹനയാത്രക്കാർക്ക് ആശ്വാസമായെങ്കിലും മഴക്കാലത്ത് ഇവിടെ പതിവാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം. ഡ്രെയിനേജ് സംവിധാനം ശാസ്ത്രീയമായി പുനഃക്രമീകരിച്ച് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് ഉറപ്പാക്കണമെന്നും, താൽക്കാലിക അറ്റകുറ്റപ്പണിക്ക് പകരം സ്ഥിരം പരിഹാരം കാണണമെന്നും MAPS ജില്ലാ സെക്രട്ടറി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി ബിന്ദുവിനോട്ആവശ്യപ്പെട്ടു.