മലബാർ കോളേജ് അലുംനി അസോസിയേഷന്റെ നേതൃത്വത്തിൽ ‘ആലം’ നോവൽ പുറത്തിറങ്ങി

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് അലുംനി അസോസിയേഷന്റെ (മക്കാസ)  നേതൃത്വത്തിൽ 2017–20 ബാച്ച് ബി.സി.എ  വിദ്യാർഥിയായിരുന്ന ഷാക്കിർ ഇല്ലിക്കലിന്റെ ആദ്യ നോവൽ ‘ആലം’ പുറത്തിറങ്ങി. എഴുത്തുകാരനും വേങ്ങര എം.എൽ.എയുമായ കെ.എൻ.എ. ഖാദർ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. എ.കെ.പി. ജുനൈദ് അധ്യക്ഷത വഹിച്ചു.

ഓഗസ്റ്റ് 15ന് പുറത്തിറങ്ങിയ നോവൽ ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമായിത്തുടങ്ങി. ഇതോടെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ചരിത്രത്തിലെ ആദ്യ നോവലെന്ന നേട്ടവും ‘ആലം’ സ്വന്തമാക്കി.

വിദ്യാർഥികളിൽ വായനയെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുകയും പുതിയ തലമുറയ്ക്ക് എഴുത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മക്കാസ് അലുംനി പുസ്തകപ്രകാശന ചടങ്ങ് കോളേജിൽ സംഘടിപ്പിച്ചത്.

കേരള വ്യവസായ, ഐ.ടി., എ.ഐ. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം നോവലിന്റെ കവർപേജ് പ്രകാശനം ചെയ്തിരുന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി. സൈതലവി നോവൽ പരിചയപ്പെടുത്തി. മുൻ കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി പുസ്തകം ഏറ്റുവാങ്ങി സംസാരിച്ചു.

എഴുത്തുകാരൻ കെ.എം. ഷാഫി, പ്രസാധകൻ സജാസ് അൽ റഹ്മാൻ, മക്കാസ ജനറൽ സെക്രട്ടറി സലാഹുദ്ദീൻ തെന്നല, വേങ്ങര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന ഇബ്രാഹിം, കെ.കെ. മാഹിർ തങ്ങൾ എന്നിവർ സംസാരിച്ചു. AALAM - PRE-BOOKING STARTED!

ആലം നോവൽ സ്വന്തമാക്കാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

👇👇👇
https://wa.me/p/36947967774818204/917306616094
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}