വേങ്ങര: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്സ്.എസ്സ് വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ മുഖമായ സഡാക്കോ കൊക്കുകളെ നിർമ്മിച്ചു. ലോകത്ത് സമാധാനം ഉണ്ടാകട്ടെ എന്ന മുദ്രാവാക്യത്തിലൂന്നി കടലാസ് കൊണ്ടുള്ള ആയിരത്തോളം കൊക്കുകളെയാണ് നൂറോളം വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിച്ചത്. യൂ പി യിൽ നിന്നും ടി. മുഹമ്മദ് ഷാബിൽ, കെ.എം ഫാത്തിമ ഷിഫ, കെ മഹ്ദിയ ഹാഷിം, സി. നിവേദ് ഹൈസ്കൂളിൽ നിന്ന് പി.കെ ഫാത്തിമ സന, ഇ.തനയ, ഗീതാഞ്ജലി, കെ. ഇഷാ ഫാത്തിമ എന്നിവർ വിജയികളായി.
പ്രധാനാധ്യാപിക എസ്.ഗീത, ഡിഎച്ച്എം പി.എസ് സുജിത്ത് കുമാർ, എ.കെ മഞ്ജുശ്രീ, കെ.ടി ബരീറ, ഷൈജു കാക്കഞ്ചേരി, അധ്യാപക വിദ്യാർത്ഥി അംന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.