തിരൂരങ്ങാടിയിൽ തകർന്നടിഞ്ഞ് പുതിയ റോഡുകൾ; കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ വിജിലൻസ് പരാതി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ പരിധിയിൽ അടുത്തിടെ നിർമാണം പൂർത്തിയാക്കിയ നിരവധി പൊതുമരാമത്ത് റോഡുകൾ ഗുണനിലവാരക്കുറവ് മൂലം തകർന്നതായി ആരോപിച്ച് മനുഷ്യാവകാശ–വിവരാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത് മലപ്പുറം ജില്ലാ വിജിലൻസ് സമിതി മുമ്പാകെ പരാതി നൽകി.
നഗരസഭ പരിധിയിലെ പൊതുമരാമത്ത് പ്രവൃത്തികളിൽ ഡിഫക്റ്റ് ലയബിലിറ്റി പീരിയഡ് (DLP) പൊതുജനങ്ങൾക്ക് കാണുന്ന രീതിയിൽ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ജില്ലാ വിജിലൻസ് സമിതിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടർ  നമ്പർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും നാളിതുവരെ ഉത്തരവ് ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നാണ് പരാതിയിലെ ആരോപണം.
ഉത്തരവ് പാലിക്കാത്തതിന്റെ ഭാഗമായി കരിപ്പറമ്പ്–അരിപ്പാറ റോഡ് ഉൾപ്പെടെയുള്ള റോഡുകൾ DLP കാലയളവിൽ തന്നെ തകർന്നതായും, തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി റോഡുകൾ തകർന്നതായി ഇന്റേണൽ വിജിലൻസ് റിപ്പോർട്ട്  പ്രകാരം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെയാണ് തിരൂരങ്ങാടി നഗരസഭ പരിധിയിൽ അടുത്തിടെ, തെരഞ്ഞെടുപ്പിന് മുമ്പായി നിർമാണം പൂർത്തിയാക്കിയ പള്ളിപ്പടി–പതിനാറുങ്ങൽ ഇറിഗേഷൻ റോഡ് ഉൾപ്പെടെയുള്ള റോഡുകൾ ആറുമാസം പോലും തികയും മുമ്പ് പല ഭാഗങ്ങളിലും തകർന്നതായി പരാതി ഉയർന്നിരിക്കുന്നത്. റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയും മഴവെള്ളം കെട്ടിനിൽക്കുകയും ചെയ്യുന്നത് വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായും പരാതിയിൽ പറയുന്നു. തകർന്ന പുതുക്കുടി  എം എൻ റോഡ്, കൈപുറത്തായം വെഞ്ചാലി റോഡ്, പള്ളി പടി പതിനാറുങ്ങൽ റോഡ്, മുനിസിപാലിറ്റിയിലെ മറ്റ് 
പൊതുമരാമത്ത് പ്രവൃത്തി ഇത്രയും കുറഞ്ഞ കാലയളവിൽ തകരുന്നത് നിർമാണത്തിലെ ഗുണനിലവാരക്കുറവ്, ആവശ്യമായ ടാറിന്റെ ഉപയോഗത്തിലെ വീഴ്ച, സാങ്കേതിക മേൽനോട്ടത്തിലെ അപാകത, അഴിമതി തുടങ്ങിയവ സംബന്ധിച്ച് സംശയം ഉയർത്തുന്നതായും പരാതിക്കാരൻ വ്യക്തമാക്കി.
റോഡിന്റെ നിർമാണ ഗുണനിലവാരം സംബന്ധിച്ച് സ്വതന്ത്ര സാങ്കേതിക പരിശോധന നടത്തണമെന്നും, അപാകത കണ്ടെത്തിയാൽ കരാറുകാരനെ സ്വന്തം ചെലവിൽ റോഡ് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് പുനരുദ്ധരിക്കാൻ നിർദ്ദേശിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
DLP കാലയളവ് അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കരാറുകാരന് നൽകാനുള്ള ബാക്കി ബിൽ തുക താൽക്കാലികമായി തടഞ്ഞുവെക്കണമെന്നും, നിർമാണത്തിൽ വീഴ്ച കണ്ടെത്തിയാൽ ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ, കരാറുകാരൻ എന്നിവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അപകടകരമായ കുഴികൾ അടക്കമുള്ള റോഡ് തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്നും, മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം തിരൂരങ്ങാടി നഗരസഭയിലെ പൊതുമരാമത്ത് പ്രവൃത്തികളിൽ DLP കാലാവധി വ്യക്തമാക്കുന്ന ബോർഡുകൾ നിർബന്ധമായും സ്ഥാപിച്ച് പൊതുജനങ്ങൾക്ക് വിവരം ലഭ്യമാക്കണമെന്നും അബ്ദുൽ റഹീം പൂക്കത്ത് ജില്ലാ വിജിലൻസ് ഡിവൈ എസ് പി ഗംഗാധരനോട് പരാതി നൽകിക്കൊണ്ട് ആവശ്യപ്പെട്ടു.


ഫോട്ടോ : പള്ളിപ്പടി പതിനാറുങ്ങൽ ഇറിഗേഷൻ റോഡ് മാസങ്ങൾ കൊണ്ട് തകർന്ന നിലയിൽ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}