പറപ്പൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പറപ്പൂർ ഐ.യു.എച്ച്.എസ്.എസിൽ കേഡറ്റുകൾക്കായി ഫസ്റ്റ് എയ്ഡ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.
സ്കൂൾ ഹെഡ്മാസ്റ്റർ സി.പി. റഷീദ് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. ബഷീർ, ഐ.ടി. കോഓർഡിനേറ്റർ ഒ.പി. അയ്യൂബ്, സക്കീർ, അനൂപ്, അൻവർ തുടങ്ങിയവർ സംസാരിച്ചു.
അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ജീവൻ രക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചും ഫയർ ആൻഡ് റെസ്ക്യൂ ടീം കേഡറ്റുകൾക്ക് ക്ലാസുകളും പ്രായോഗിക പരിശീലനവും നൽകി.