പുലാമന്തോളിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ വേങ്ങര കിംഗ്സ് ബാഡ്മിന്റൺ അക്കാദമിയെ പ്രതിനിധീകരിച്ച് മത്സരിച്ച എ.കെ. നാസർ, ഉമ്മർ സഖ്യത്തിന് റണ്ണേഴ്സ് അപ്പ് നേട്ടം. കടുത്ത മത്സരങ്ങൾക്കൊടുവിലാണ് ഇരുവരും ഈ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.
അക്കാദമിയുടെയും പ്രദേശത്തിന്റെയും അഭിമാനമായി മാറിയ ഇരുവർക്കും കായിക പ്രേമികൾ അഭിനന്ദനങ്ങൾ അറിയിച്ചു.