മഅ്ദിനില്‍ മലപ്പുറം സോണ്‍ സമസ്ത സെന്റിനറി കോണ്‍ക്ലേവ് സമാപിച്ചു

മേല്‍മുറി: 100 പ്രകാശ വര്‍ഷങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറി ആഘോഷത്തിന്റെ ഭാഗമായി മലപ്പുറം സോണ്‍  സമസ്ത സെന്റിനറി  കോണ്‍ക്‌ളേവ് മലപ്പുറം മഅ്ദിനില്‍ സമാപിച്ചു.
 സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ ബദറു സാദാത്ത് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത്  ജില്ല സെക്രട്ടറി പി  സുബൈര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ കെ എസ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.കെപി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, ഡോ.  ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല,  മുഹമ്മദ് പറവൂര്‍ എന്നിവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

വിവിധ പദ്ധതികളുടെ അവലോകനം,  പുതിയ പ്രോജക്ടുകളുടെ അവതരണം,  സമകാലിക വിഷയങ്ങളിലെ സമസ്തയുടെ നിലപാട്, തുടങ്ങിയവ ചര്‍ച്ച ചെയ്തു. ഖല്‍ബിലുണ്ട് എന്റെ നബി മീലാദ് ക്യാമ്പയിന്‍ വിളംബരം നടത്തി. പ്രസ്ഥാന മുഖപത്രമായ സിറാജ് ക്യാമ്പയിന്‍ സോണ്‍ തല ലോഞ്ചിങ്ങ് നടത്തി. സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സോണിലെ 68 യൂണിറ്റുകളില്‍ നിന്ന് ശേഖരിച്ച ഫണ്ട് ചടങ്ങില്‍ വച്ച് സംസ്ഥാന നേതാക്കന്മാര്‍ക്ക് കൈമാറി.
    
എം ദുല്‍ഖറലി സഖാഫി സ്വാഗതവും പി പി മുജീബ് റഹ്മാന്‍ വടക്കേമണ്ണ നന്ദിയും പറഞ്ഞു. ശാഫി വെങ്ങാട്, കരുവള്ളി അബ്ദുറഹീം, ടി സിദ്ദിഖ് മുസ്ലിയാര്‍, ഹുസൈന്‍ സഖാഫി പെരിന്താറ്റിരി, മുഹമ്മദ് ഇബ്രാഹിം , അബ്ദു സ്വമദ് സഖാഫി, മൂസക്കുട്ടി ഹാജി, സൈതലവി പടിഞ്ഞാറ്റുമുറി,  മുഹമ്മദ് സഖാഫി പഴമുള്ളൂര്‍,  മുസ്തഫ മുസ്ലിയാര്‍ പട്ടര്‍ കടവ്, സിദ്ദീഖ് ഹാജി പൂക്കോട്ടൂര്‍, പി എം അഹ്മദ് അലി, ഹംസ ഫാളിലി സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}