മലപ്പുറം: കർഷകമോർച്ച മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷകവന്ദനദിനമായി ആചരിച്ചു ജില്ലാ പ്രസിഡന്റ് ഹരിദാസ് പൈങ്കണ്ണൂർ ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി ജിതു ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാനകൗൺസിൽ അംഗം എ. പി ഉണ്ണി മുഖ്യപ്രസംഗം നടത്തി.
ബിജെപി പാലക്കാട് മേഖലസെക്രട്ടറി വില്ലോടി സുന്ദരൻ കർഷകമോർച്ച ജില്ലാ ജനറൽസെക്രട്ടറി ഗോപി ഇരുമ്പുഴി അഡ്വക്കേറ്റ് ഗംഗാധരൻ, സുരേഷ് ബാബു എം. പി എന്നിവർ സംസാരിച്ചു കാർഷികമേഖലയിൽ മികവ്തെളിയിച്ച കർഷകരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.