പ്രളയക്കെടുതി പ്രതിരോധം: വേങ്ങര പഞ്ചായപ്പിൽ സന്നദ്ധ സേനാംഗങ്ങൾക്കുള്ള മരുന്ന് വിതരണം നടത്തി

വേങ്ങര: പ്രളയക്കെടുതികളെയും ദുരന്തങ്ങളെയും മുൻകൂട്ടി കണ്ട് നേരിടുന്നതിന്റെ ഭാഗമായി സന്നദ്ധ സേനാംഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളുടെ വിതരണം നടന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് എൻ.ടി. കുഞ്ഞുട്ടിയിൽ നിന്നും വൈറ്റ് ഗാർഡ് മണ്ഡലം കോഡിനേറ്റർ എ.കെ. നാസറും മണ്ഡലം വൈസ് ക്യാപ്റ്റൻ ഹസീബ് പിയും ചേർന്ന് മരുന്ന് ഏറ്റുവാങ്ങി.

ദുരന്തമുഖത്ത് സജ്ജരായി നിൽക്കുന്ന വൈറ്റ് ഗാർഡ് വളണ്ടിയർമാർക്കും ട്രോമാ കെയർ പ്രവർത്തകർക്കും ആവശ്യമായ പ്രതിരോധ മരുന്നുകളാണ് വിതരണം ചെയ്തത്.

ചടങ്ങിൽ വിവിധ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഹെൽത്ത് ഇൻസ്പെക്ടർ, വില്ലേജ് ഓഫീസർ, ട്രോമാ കെയർ വളണ്ടിയർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}