കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള കോട്ടക്കൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് വിഭജിച്ച് പറപ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും ഉപഭോക്താകളുടെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നും എന്നാൽ മാത്രമേ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ലഭ്യമാകുവെന്നും കാണിച്ച് പറപ്പൂർ പഞ്ചായത്ത് യു.ഡിഎഫ് നേതാക്കൾ വൈദ്യുതിവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി ചർച്ചനടത്തി.എത്രയും പ്പെട്ടെന്ന് പ്രശ്‌നപരിഹാരത്തിന് നിർദേശം നൽകാമെന്നും അദ്ദേഹം ഉറപ്പുനൽകി.നേതാക്കളായ ബ്ലോക്ക്കോൺഗ്രസ്സ് പ്രസിഡൻ്റ് നാസർ പറപ്പൂർ,പഞ്ചായത്ത് ലിഗ് പ്രസിഡൻ്റ് ടി പി അഷ്‌റഫ്,ഷാഹുൽ ഹമീദ് മുച്ചിക്കാടൻ,കെ.വി ഇസ്‌ഹാഖ് മാസറ്റർ എന്നിവർ പറങ്കെടുത്തു.
കോട്ടക്കൽ കെ.എസ്.ഇ.ബി സെക്ഷൻ വിഭജിക്കണം: വൈദ്യുതി മന്ത്രിക്ക് പറപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളുടെ നിവേദനം
admin