വേങ്ങര: ഡോ.ഫൈസൽ അഹ്സനി രണ്ടത്താണി രചിച്ച "മുഹമ്മദ് നബി(സ്വ) മനുഷ്യർക്കൊപ്പം" ഗ്രന്ഥം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രകാശനം ചെയ്തു.വി.എസ് ജോയ് എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. പ്രമുഖ സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യാതിഥിയായി. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയും വേങ്ങര ദാറുൽ ഹദീസ് റിസർച്ച് സെൻ്ററും സംയുക്തമായാണ് പുസ്തകം പുറത്തിറക്കുന്നത്.സമൂഹത്തിലെ വിവിധ വിഭാഗങ്ങളോട് തിരുനബി(സ) പുലർത്തിയ സമീപനങ്ങളെ വ്യക്തമായി അവതരിപ്പിക്കുന്നതാണ് ഈ പുസ്തകം. കോഴിക്കോട് കാരന്തൂർ മർക്കസിൽ വെച്ച് നടന്ന ചടങ്ങിൽ കേരളമുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്,മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ ഊരകം അബ്ദുറഹ്മാൻ സഖാഫി,വൈസ് പ്രസിഡൻ്റ പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ,സെക്രട്ടറിമാരായ കുഞ്ഞു കുണ്ടിലങ്ങാടി,അബ്ദുസ്സമദ് മുട്ടന്നൂർ, ദാറുൽ ഹദീസ് റെക്ടർ മുസ്തഫ സഖാഫി വേങ്ങര,ഫൈസൽ അഹ്സനി രണ്ടത്താണി,സ്വാദിഖ് സഖാഫി കാടാമ്പുഴ, അബ്ദുറഹ്മാൻ സഖാഫി മരവട്ടം പങ്കെടുത്തു.
"മുഹമ്മദ് നബി(സ്വ) മനുഷ്യർക്കൊപ്പം" പുസ്തകം പ്രകാശിതമായി
admin
Tags
Malappuram