മികച്ച സമ്മിശ്ര കർഷക അവാർഡ് നേടിയ കരുവക്കോട്ടിൽ ഹസൈനാറിനെ പുത്തൂർ ഗവ. എൽ.പി സ്കൂൾ അനുമോദിച്ചു

കോട്ടക്കൽ: പുത്തൂർ ഗവ എൽപി സ്കൂൾ കർഷക ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഈ വർഷത്തെ മികച്ച സമ്മിശ്ര കർഷക അവാർഡ് നേടിയ  കരുവക്കോട്ടിൽ ഹസൈനാറിനെ 
സ്കൂൾ പി ടി എ കമ്മിറ്റി അനുമോദിച്ചു.പി ടി എ പ്രസിഡൻ്റ് കൊല്ലേത്ത് റിയാസ് അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ മനോജ് കോട്ടക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ആർ സുജാത ഉപഹാരം നൽകി.സജ്ന കൊല്ലേത്ത് ( വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ)സാജിദ കുണ്ടിൽ ( വാർഡ് മെമ്പർ)മുഹമ്മദ് ഷാഫി ( എസ് എം സി ചെയർമാൻ) സലീന സൂരജ് ( എം ടി എ പ്രസിഡൻ്റ്)  ടി ഫൗസിയ ടീച്ചർ, കെ ബബിത ടീച്ചർ, കെ ടി റംഷീദ ടീച്ചർ പ്രസംഗിച്ചു. 
സ്റ്റാഫ് സെക്രട്ടറി ഇ കെ അബ്ദുസ്സമദ് മാസ്റ്റർ സ്വാഗതവും പി ടി എ വൈസ് പ്രസിഡൻ്റ് എം സഫ്ദർ അലി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}