വേങ്ങര: വേങ്ങര സ്വയംപ്രഭഹോം ജില്ലാമോഡൽ സായം പ്രഭാ ഹോം എന്നാക്കി ഉയർത്തിയതിനു ശേഷം നടന്ന വയോജനങ്ങളുടെ ഓണാഘോഷം ഒരുമയിലൂടെ അത്യുസാഹപൂർവ്വം ആഘോഷിച്ചു. രാവിലെ 9 മണിക്ക് വയോജനങ്ങൾ, അവരവരുടെ വീടുകളിൽ നിന്നും അയൽ വീടുകളിൽ നിന്നും ശേഖരിച്ച് കൊണ്ടുവന്ന പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം സെറ്റ് ചെയ്തത്. ഓണസദ്യക്ക് വേണ്ട ചോറ് സാമ്പാർ എന്നിവ വേങ്ങര ഗ്രാമപഞ്ചായത്ത് സ്പോൺസർ ചെയ്തപ്പോൾ സർക്കര ഉപ്പേരി വർത്തുപ്പേരി എന്നിവ വേങ്ങര ഐസി ഡി എസ് സൂപ്പർവൈസർ സ്പോൺസർ ചെയ്തു. ഫുൾ സദ്യക്ക് ആവശ്യമായ പായസം പപ്പടം വിവിധ ഉപ്പേരികൾ മോര് രസം ഇലകൾ എന്നിങ്ങനെയുള്ള വിഭവങ്ങൾ ഇരുപതി ലധികം വയോജനങ്ങൾ ചേർന്നൊരുക്കി മാതൃകയായി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ടി അബ്ദുൽ നാസർ, വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്നാ ഇബ്രാഹിം, സായം പ്രഭ ഇംപ്ലിമെന്റിഗ് ഓഫീസർ സമീതകുമാരി, ശ്രീകുമാർ ഏട്ടൻ ഇത്തവണയും മാവേലിയായി വേഷമണിഞ്ഞു. സായം പ്രഭ കെയർ ഗീവർ എ കെ ഇബ്രാഹിം സ്വാഗതവും, ഫസലി eറ്ററ്റർ ലിമിഷ നന്ദിയും പറഞ്ഞു.
ജില്ലാ മോഡൽ സ്വയംപ്രഭാ ഹോം വേങ്ങര ഒരുമയുടെ ഓണാഘോഷം സംഘടിപ്പിച്ചു
admin