പരപ്പനങ്ങാടി പൊതുമരാമത്ത് കോംപ്ലക്സിൽ തൊണ്ടിവാഹനളുടെ മ്യൂസിയമോ ?

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ കോടതിക്കടുത്തായി സ്ഥിതിചെയ്യുന്ന പൊതുമരാമത്ത് ബിൽഡിംഗ് കോംപ്ലക്സിൽ എക്സൈസ് വകുപ്പിന്റെ തോണ്ടി വാഹനങ്ങൾ നിറഞ്ഞത് സേവനങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കും വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്കായി ജോലിക്ക് എത്തുന്ന ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.

നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന  കെട്ടിടത്തിലെക്ക് നൂറിലധികം സേവനങ്ങൾക്കായി എത്തുമ്പോൾ തോണ്ടി വാഹനങ്ങളുടെ ആധിക്യം കൊണ്ട് വാഹന പാർക്കിങ്ങിന് ബുദ്ധിമുട്ടാവുകയും ഇഴ ജന്തുക്കളും തെരുവുനായകളും നിറഞ്ഞ ഭീകരാന്തരീക്ഷo സൃഷ്ടിച്ചിരിക്കുകയാണ്.
 
വിവിധ കാരണങ്ങളാൽ എക്സൈസ് വിഭാഗം പിടിക്കപ്പെട്ടതും മറ്റുവിവിധ കേസുകളിൽ പിടിച്ചെടുത്തതുമായ നിരവധി വാഹനങ്ങളാണ്   കോംപ്ലക്സിന്റെ പല ഭാഗങ്ങളിലായി  കൂട്ടിയിട്ടിരിക്കുന്നത്. ബൈക്കുകളും ഓട്ടോറിക്ഷകളും വാനുകളും ഉൾപ്പെടെ   നൂറിലേറെ വാഹനങ്ങൾ ഇവിടെ കെട്ടിക്കിടക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, പി പി സുബൈർ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിൽ എക്സൈസ് വകുപ്പിനും , കോംപ്ലക്സിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് സെക്ഷനും പരാതി നൽകിയിരിക്കുകയാണ് 
സർക്കാർ ഓഫീസുകളും പരിസരവും വളപ്പും വൃത്തിയായി സൂക്ഷിക്കുന്നതിനും വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഉപേക്ഷിക്കപ്പെട്ട തൊണ്ടിവാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്യുകയും, വാഹനങ്ങൾ സൂക്ഷിക്കാൻ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തുകയും വേണമെന്ന് നാട്ടുകാരു ആവശ്യപ്പെടുന്നു.

ഫോട്ടോ : പൊതുമരാമത്ത് ബിൽഡിംഗ് കോംപ്ലക്സിൽ കൂട്ടിയിട്ട് വാഹനങ്ങളുടെ നിര
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}