അതിഥി തൊഴിലാളിയെ ചെമ്മാട് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: ഉത്തർപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിയെ ചെമ്മാട്ടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. യു.പി സ്വദേശി പിന്റോ (34) ആണ് മരിച്ചത്.

ചെമ്മാട് തൃക്കുളം ഗവ. ഹൈസ്കൂളിന് സമീപമുള്ള കിസാൻ കേന്ദ്രം മുതേരി റോഡിലെ താമസസ്ഥലത്താണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തിലധികം പഴക്കമുള്ളതായി പോലീസ്.

വിവരമറിഞ്ഞ് തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}