പറപ്പൂർ: ചിങ്ങം ഒന്നിനോടനുബന്ധിച്ച് പറപ്പൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണത്തിൽ മികച്ച വാഴ കർഷകനുള്ള അവാർഡ് ഒന്നാം വാർഡ് നിവാസിയായ ചീരങ്ങൻ ഹംസയ്ക്ക് സമ്മാനിച്ചു,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംലത്ത് കാലൊടി അദ്ദേഹത്തെ ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം കെ.വി.മുഹമ്മദലി,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈർ മാസ്റ്റർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ്,വൈസ് പ്രസിഡന്റ് സക്കീന,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.ഷാഹിദ,നാസർ പറപ്പൂർ,ആബിദ ടി,വാർഡ് മെമ്പർമാരായ എ.കെ ഷഹീം,സഫിയ,റജീന,ജസീറ അസീസ്,എ.ഹക്കീം,ഐക്കാടൻ വേലായുധൻ,അമീർ ബാപ്പു,സഫൂറ,മുനവ്വർ ഫിറോസ്,ഹംസക്കുട്ടി,മുനീർ,ജംഷീന,ബുഷ്‌റ റസാഖ് തുടങ്ങി വിവിധ ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.