ദേശീയ പുരസ്കാര തിളക്കത്തിൽ കോട്ടക്കൽ ആസ്റ്റർ മിംസിലെ 'ആസ്റ്റർ മിറക്കിൾ'

കോട്ടക്കൽ: വന്ധ്യതാ ചികിത്സാരംഗത്തെ മികച്ച സേവനത്തിനും രോഗീസൗഹൃദ പരിചരണത്തിനും കോട്ടക്കൽ ആസ്റ്റർ മിംസിലെ ഫെർട്ടിലിറ്റി & ഐ.വി.എഫ് സെന്ററായ ആസ്റ്റർ മിറക്കിളിന് ദേശീയ പുരസ്കാരം. ഇന്റഗ്രേറ്റഡ്‌ ഹെൽത്ത് ആൻഡ് വെൽബീയിങ് (ഐ.എച്ച്.ഡബ്ല്യു) കൗൺസിൽ, ഇന്ത്യൻ സൊസൈറ്റി ഫോർ അസിസ്റ്റഡ് റീപ്രൊഡക്ഷൻ (ഐ.എസ്.എ.ആർ) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഏഴാമത് ഇന്ത്യ ഐ.വി.എഫ് സമ്മിറ്റിൽ മികച്ച രോഗീകേന്ദ്രീകൃത ഫെർട്ടിലിറ്റി പരിചരണത്തിനുള്ള അവാർഡാണ് ഡൽഹിയിൽ നടന്ന ചടങ്ങിൽ ലഭിച്ചത്. ചികിത്സാ മികവിന് ആസ്റ്റർ മിറക്കിളിന് തുടർച്ചയായി ലഭിക്കുന്ന രണ്ടാമത്തെ ദേശീയ പുരസ്കാരമാണിത്.

ഓരോ രോഗിയുടെയും ശാരീരിക-മാനസിക പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് നൽകുന്ന വ്യക്തിഗത ചികിത്സയും പരിചരണവുമാണ് ആസ്റ്റർ മിറക്കിളിനെ ഈ നേട്ടത്തിന് അർഹമാക്കിയത്. നൂതന ഐ.വി.എഫ് സാങ്കേതികവിദ്യയും പരിചയസമ്പന്നരായ വിദഗ്ധ മെഡിക്കൽ സംഘവും സമന്വയിക്കുന്ന ഉയർന്ന നിലവാരത്തിലുള്ള സേവനവുമാണ് ആശുപത്രി അധികൃതർ വന്ധ്യത മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ദമ്പതികൾക്കായി ക്ലിനിക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.

വന്ധ്യതാ ചികിത്സയിൽ ഓരോ ദമ്പതികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അനുസൃതമായിട്ടുള്ള പ്രത്യേക ചികിത്സയോടൊപ്പം അവർക്കാവശ്യമായ   മാനസിക പിന്തുണയും കരുതലും നൽകുന്ന സമീപനത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണ് ഈ പുരസ്കാരം എന്ന് റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം മേധാവി ഡോ. അശ്വതി കുമാരൻ പറഞ്ഞു. ലഭിച്ച അംഗീകാരം ആശുപത്രിയുടെ വളർച്ചയിലെ വലിയൊരു നാഴികക്കല്ലാണെന്ന് കോട്ടക്കൽ ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ഹരി പി.എസ് പ്രതികരിച്ചു. മേഖലയിലെ ജനങ്ങൾക്ക് സമഗ്ര സേവനങ്ങളടങ്ങിയ   മികച്ച ചികിത്സകൾ സ്വന്തം നാട്ടിൽത്തന്നെ ലഭ്യമാക്കുകയെന്നതാണ് ആശുപത്രിയുടെ ലക്ഷ്യം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മെഡിക്കൽ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളും വിദഗ്ദ്ധ ചികിത്സകളും കാരുണ്യപൂർണ്ണമായ സമീപനവും സമന്വയിപ്പിച്ച് വന്ധ്യതാ നിവാരണ രംഗത്ത് കൂടുതൽ സുതാര്യമായ സേവനങ്ങൾ നൽകാൻ കോട്ടക്കൽ ആസ്റ്റർ മിംസ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.


Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}