സേവന വഴിയിൽ പുതിയ ചുവടുവെപ്പുമായി ഒതുക്കുങ്ങൽ പാലിയേറ്റീവ് കെയർ: 'അവേക് 2026' വളണ്ടിയർ സംഗമം നടത്തി

ഒതുക്കുങ്ങൽ : ഒതുക്കുങ്ങൽ പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച അവേക് 2026   വളണ്ടിയർ സംഗമവും പഞ്ച മാസ ക്യാമ്പയിൻ പ്രഖ്യാപനവും നടത്തി.      ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ടി ബാവ മാസ്റ്ററുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻറ് എ കെ മഹനാസ് ഉദ്ഘാടനം ചെയ്തു. ഒതുക്കങ്ങൾ പാലിയേറ്റീവ് ക്ലിനിക് നടപ്പിലാക്കുന്ന പഞ്ചമാസ ക്യാമ്പയിൻ പ്രഖ്യാപനം ഒതുക്കുങ്ങൽ പഞ്ചായത്ത് മുൻ പ്രസിഡൻറ് കടമ്പോട്ട് മൂസ ഹാജി നിർവഹിച്ചു.  എം ഐ പി മലപ്പുറം സോൺ സെക്രട്ടറി സി എച്ച് മുഹമ്മദ്അലി പാലിയേറ്റീവ് ക്ലിനിക്കുകളുടെ പ്രവർത്തന രീതികളെ കുറിച്ച് ക്ലാസ് എടുത്തു.  പാലിയേറ്റീവ് സിസ്റ്റർമാരായ നുസ്രത്ത്, അനീഷ എന്നിവർ മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗ രീതി പരിചയപ്പെടുത്തി. പാലിയേറ്റീവ് രക്ഷാധികാരികളായ സിദ്ദിഖ് സിത്താര, രാജൻ മാസ്റ്റർ, ട്രഷറർ മൊയ്തീൻ കോയ എന്ന സ്വാദിഷ്ട് ബാവ എന്നിവർ ആശംസകളർപ്പിച്ചു. പാലിയേറ്റീവ് സെക്രട്ടറി ഹുസൈൻ എം സ്വാഗതവും വളണ്ടിയർ സബ് കമ്മിറ്റി കൺവീനർ പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}