സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം: അജ്മാൻ കെ.എം.സി.സി എൻഡോവ്മെൻ്റ് വിതരണം ചെയ്തു

പറപ്പൂർ: അജ്മാൻ കെ. എം സി സി  വേങ്ങര മണ്ഡലം കമ്മറ്റിയുടെ   സഹായത്തോടെ ചേക്കാലിമാട് യൂത്ത് വോയ്‌സ് പ്രഖ്യാപിച്ച പി.പി ദിൽന എൻ്റോവ്മെൻ്റ് വിതരണം ചെയ്തു. സമസ്ത പൊതു പരീക്ഷയിൽ ഇർഷാദുൽ അനാം മദ്രസ്സയിൽ ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡും  മെമെൻ്റോയും അടങ്ങുന്നതാണ് എൻ്റോവ്മെൻ്റ്.
അജ്മാൻ കെ. എം സി സി ജില്ലാ സെക്രട്ടറി സി.വി സൈനുൽ ആബിദ് എൻ്റോവ്മെൻ്റ് വിതരണം ചെയ്തു. കെ സെയ്തലവി ഹാജി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ബ്ലോക്ക് സ്ഥിരം സമിതി ചെയർ പേഴ്സൺ ഇ.കെ സുബൈർ മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, ടി പി മുഹമ്മദലി ഹാജി, ടി.പി മൊയ്തീൻ കുട്ടി, ഇ.കെ റസ്സൽ, ഇ കെ ഖാലിദ് ഫൈസി, സി ഹമീദ് ഫൈസി, എ. കെ ഹുസൈൽ, കെ അസീസ്, എ. കെ സക്കീർ, എ. കെ മുഹമ്മദലി, എ. കെ ഫൈസൽ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: അജ്മാൻ കെ. എം സി സി എൻ്റോവ്മെൻ്റ് ജില്ലാ സെക്രട്ടറി സി.വി ആബിദ് വിതരണം ചെയ്യുന്നു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}