നന്മയുടെ ഓണക്കാലം; കുരിക്കൾ ബസാറിലെ നിർധന കുടുംബങ്ങൾക്ക് ആശ്വാസമേകി എം.കെ. റസിയയുടെ കാരുണ്യ സ്പർശം

കുരിക്കൾ ബസാർ: ഓണത്തോടനുബന്ധിച്ച് പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ നിർധനരായ കുടുംബങ്ങൾക്ക് ആശ്വാസമേകി ഓണക്കോടിയും നിത്യോപയോഗ സാധനങ്ങളും അടങ്ങിയ ഓണക്കിറ്റുകളും വിതരണം ചെയ്തു,പ്രമുഖ പൊതുപ്രവർത്തക എം.കെ.റസിയയാണ് സ്വന്തം ഉത്തരവാദിത്തത്തിൽ ഈ ജീവകാരുണ്യ പ്രവർത്തനം നടത്തിയത്.

പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ കുരിക്കൾ ബസാർ,തെക്കേകുളമ്പ്,ഇല്ലിപിലാക്കൽ തുടങ്ങിയ വാർഡുകളിലെ അർഹരായ മുതിർന്ന അമ്മമാർക്കാണ് ഓണക്കോടി,പലവ്യഞ്ജന സാധനങ്ങൾ,പച്ചക്കറി കിറ്റ് എന്നിവ വിതരണം ചെയ്തത്,വർഷങ്ങളായി സ്വന്തം ചെലവിൽ മുടങ്ങാതെ നടത്തിവരുന്ന ഈ പ്രവർത്തനത്തിലൂടെ പ്രതിവർഷം നിരവധി കുടുംബങ്ങൾക്കാണ് സഹായമെത്തുന്നത്.

ഓണത്തിന് മാത്രമല്ല,റമദാൻ നോമ്പ് കാലത്തും പെരുന്നാളിനുമെല്ലാം പ്രദേശത്തെ നിർധന കുടുംബങ്ങൾക്ക് ഇത്തരത്തിൽ വസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും എം.കെ.റസിയ വിതരണം ചെയ്യാറുണ്ട്,പ്രദേശവാസികളുടെയും ഗുണഭോക്താക്കളുടെയും നിരന്തരമായ നിർബന്ധത്തെ തുടർന്നാണ് വർഷങ്ങളായി ചെയ്തുവന്നിരുന്ന ഈ മാതൃകാപരമായ സേവന പ്രവർത്തനം ഇത്തവണ വാർത്തയാക്കാൻ തയ്യാറായതെന്ന് എം.കെ.റസിയ പറഞ്ഞു.

പൊതുരംഗത്ത് ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള എം.കെ.റസിയ, 2010-ലെ പറപ്പൂർ പഞ്ചായത്ത് ഭരണസമിതിയിൽ വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണായും,2018 മുതൽ 2026 വരെ കുടുംബശ്രീ സി.ഡി.എസ് (CDS) ചെയർപേഴ്‌സണായും മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്,നിലവിൽ വേങ്ങര നിയോജക മണ്ഡലം വനിതാ ലീഗ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്. പൊതുപ്രവർത്തനത്തിനൊപ്പം നിർധനരെ ചേർത്തുപിടിക്കുന്ന റസിയയുടെ ഈ ജീവകാരുണ്യ പ്രവർത്തനം നാടിനാകെ മാതൃകയാവുകയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}