കോഴിക്കോട്: ബീച്ചിലെത്തുന്ന സന്ദർശകർ ട്രാഫിക് കുരുക്കിൽപ്പെടുന്നത് ഒഴിവാക്കുന്നതിനായി കോഴിക്കോട് സിറ്റി പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബീച്ചിലെ നടപ്പാതകളിൽ വാഹനങ്ങൾ കയറ്റി പാർക്ക് ചെയ്യുന്നവർക്കെതിരെ ഉയർന്ന പിഴ ചുമത്തുമെന്നും, റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള വഴിയോര കച്ചവടങ്ങൾ പൂർണ്ണമായി നിരോധിച്ചതായും പോലീസ് അറിയിച്ചു. സന്ദർശകർക്കായി ഒരുക്കിയിട്ടുള്ള സൗജന്യ പാർക്കിങ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും പോലീസ് നിർദ്ദേശിച്ചിട്ടുള്ള ട്രാഫിക് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനും കോഴിക്കോട് സിറ്റി പോലീസ് അഭ്യർത്ഥിച്ചു.
കോഴിക്കോട് ബീച്ചിൽ കർശന ട്രാഫിക് നിയന്ത്രണം; നടപ്പാതയിൽ പാർക്ക് ചെയ്താൽ പിഴയും വഴിയോര കച്ചവടത്തിന് നിരോധനവും
admin
Tags
Malappuram