കോട്ടക്കൽ: സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം പകർന്ന് ഇത്തവണയും ഓണസമ്മാനവുമായി ജനപ്രതിനിധി രംഗത്ത്. കൗൺസിലർ ഷഹാന ഷഫീറിന്റെ നേതൃത്വത്തിൽ വാർഡിലെ തെരഞ്ഞെടുത്ത 15 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.
ഓണക്കാലത്ത് സാധാരണക്കാരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ എല്ലാ വർഷവും നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇത്തവണയും കിറ്റുകൾ എത്തിച്ചു നൽകിയത്. വിതരണ ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കരീം മാസ്റ്റർ, മുനിസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് റഫീഖ് യു., ഷഫീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.