പറപ്പൂരില്‍ രൂക്ഷമായ വോൾട്ടേജ് ക്ഷാമം; കെ എസ് ഇ ബി അസി. എഞ്ചിനീയർക്ക് നിവേദനം നൽകി

വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായി തുടരുന്ന വോൾട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സങ്ങളും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് KSEB അധികൃതർക്ക് നിവേദനം സമർപ്പിച്ചു. ഒന്നാം വാർഡ് മെമ്പർ എ.കെ. ഷഹീമിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് വേങ്ങര കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം കൈമാറിയത്.

ഇല്ലിപ്പുലാക്കൽ, റഹ്മത് നഗർ, ആശാരിപ്പടി, ചുള്ളിപറമ്പ്, വെട്ടിമുക്ക്, തെക്കെമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ കുറഞ്ഞ വോൾട്ടേജ് കാരണം നാട്ടുകാരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതങ്ങൾ നിവേദനത്തിൽ വിശദമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങളുടെ പരാതി ഗൗരവത്തിലെടുത്ത KSEB അധികൃതർ, അടിയന്തര നടപടികൾ സ്വീകരിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാമെന്ന് ഉറപ്പുനൽകി.

നിവേദനം സമർപ്പിക്കാൻ എത്തിയ സംഘത്തിൽ സകീർ വലിയൊറ, റാഫി പി.ടി, അജ്മൽ മൂഴ്ക്കൽ, സൈദലി കൊളങ്ങര, അജ്മൽ കെ.ടി എന്നിവരും സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}