ബി.ജെ.പി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു

കോട്ടക്കൽ: ബി ജെ പി കോട്ടക്കൽ മണ്ഡലം കമ്മിറ്റി തിരംഗ യാത്ര നടത്തി. ദേശീയ പതാകയേന്തി കാടാമ്പുഴ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച തിരംഗ യാത്ര മാറാക്കര എ സിനിരപ്പിൽ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് ടി പി ബിനീഷ്കുമാറിന് ദേശീയ പതാക കൈമാറി തിരംഗ യാത്രയുടെ ഉദ്ഘാടനം ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം എ.പി.ഉണ്ണി നിർവ്വഹിച്ചു. 

സമാപന പരിപാടിയിൽ റിട്ടേർഡ് ആർമി ഓഫീസർ കെ.ആർ രാധാകൃഷ്ണൻ നായർ, ബി ജെ പി സംസ്ഥാന കൗൺസിലർ എം.കെ. ജയകുമാർ, മലപ്പുറം സെൻട്രൽ ജില്ലാ ഉപാദ്ധ്യക്ഷൻ വിജയകുമാർ കാടാമ്പുഴ എന്നിവർ പ്രസംഗിച്ചു. 

മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം.മുകുന്ദൻ വി.രാജുമോൻ, വി.ഷൈജു കമറുന്നിസ കാടാമ്പുഴ എന്നിവർ തിരംഗ യാത്രക്ക് നേതൃത്വം നൽകി. ചടങ്ങിനു ശേഷം പായസവിതരണവും നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}